2012, ജൂലൈ 12, വ്യാഴാഴ്‌ച

സ്നേഹത്തോടെ ,  വിശ്വസ്തതയോടെ , സത്യസന്ധതയോടെ  കടന്നു വരൂ.....നിങ്ങള്‍ക്ക്  സ്വാഗതം  - ഇല്ലെങ്കില്‍ , ദയവായി ഒരു വാക്ക് ....മരണത്തിന്നു  മുന്പ്  ഒരൊറ്റ  ദിവസമെങ്കിലും  ജീവിക്കണം  എന്നുണ്ട് .അതിനു  സാധിച്ചില്ലെങ്കില്‍  ഒന്ന് സുഖമായി മരിക്കണം  എന്നുണ്ട് ... മരണം  , അതിന്റെ ഞെട്ടിപ്പിക്കുന്ന  കുളമ്പടി ശബ്ദം  കാതില്‍ മുഴങ്ങിക്കൊണ്ട്  നിന്നിരുന്നൊരു കാലമുണ്ടായിരുന്നു .ശക്തമായ  ആഘാതങ്ങള്‍  ഏറ്റ  മനസ്സിന്  ജീവിതത്തെപ്പറ്റി  ഒന്ന് സ്വപ്നം കാണാന്‍  പോലുമുള്ള  കഴിവ്  നഷ്ടപ്പെട്ടു  പോയിരുന്നു . അല്ലെങ്കിലും  എങ്ങനെ പറയും  അതിനെ 'ജീവിത'മെന്നു ? ...കാലമെന്ന  മഹാപ്രവാഹത്തിനു  മീതെ  ഒരു പൊങ്ങുതടി  പോലെ ഒഴുകി നീങ്ങുന്നതാണോ  ജീവിതം ? എന്നിട്ട് ,  വിധി തന്റെ നാക്കും  നീട്ടിക്കാത്തിരിക്കുന്ന  ഗുഹാഗഹ്വരങ്ങളില്‍  ശാന്തി  തേടുന്നത് ? സ്വസ്ഥത എന്തെന്ന് അറിഞ്ഞിട്ടില്ല  - ബുദ്ധിയെന്ന  ശാപത്തെപ്പറ്റി  ബോധവാനായ  ആദ്യത്തെ നിമിഷം  മുതല്‍ ................